കൊല്ലം: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കരയിലെ പരിപാടിക്കിടെയാണ് സംഭവം. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാന്‍ ആളുകള്‍ തിരക്കു കൂട്ടിയതാണ് അപകടത്തിനു കാരണമായത്.