X

ട്രംപ് ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ച് ഒരു മരണം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് അന്വേഷണ ഏജന്‍സികള്‍

ലാസ്‌വേഗാസ്: ട്രംപിന്റെ ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ച സംഭവത്തില്‍ ഭീകരാക്രമണ സാധ്യത പരിശോധിച്ച് അന്വേഷണ ഏജന്‍സികള്‍. ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

രാവിലെ 8.40ഓടെയാണ് സൈബര്‍ ട്രക്ക് കത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്.ഒരാളെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അത് സ്ത്രീയാണോ പുരുഷനാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്പറ്റി. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

സംഭവത്തില്‍ എഫ്.ബി.ഐ കേസന്വേഷണത്തിന്റെ ഭാഗമാവുമെന്ന് അറിയിച്ചു. സൈബര്‍ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. ന്യു ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

webdesk18: