പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പാര്‍ലമെന്‍റിലും പൊതുസമൂഹത്തിലും തുറന്ന് കാട്ടിയതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ബിജെപിയും സംഘപരിവാര്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും നിരന്തരം വേട്ടയാടുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്‍റെ പേരില്‍ അദ്ദേഹത്തെ മാനനഷ്ടക്കേസില്‍ കുടുക്കി പാര്‍ലമെന്‍റില്‍ അയോഗ്യനാക്കി. രാഹുല്‍ ഗാന്ധിക്ക് ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ് മോദി ഭരണകൂടം. അതിന്‍റെ തുടര്‍ച്ചയാണ് ഗുജറാത്ത് ഹെെക്കോടതി വിധി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന മോദി സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും എഐസിസി ആഹ്വാനമനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഏകദിന മൗനസത്യാഗ്രഹം സംഘടിപ്പിക്കും.
തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ജൂലെെ 12 ബുധനാഴ്ച രാവിലെ 10 മുതല്‍ വെെകുന്നേരം 5വരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍,എംപിമാര്‍ ,എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എഐസിസി,കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,ബ്ലോക്ക്-മണ്ഡലം പ്രസിഡന്‍റുമാര്‍,പോഷക സംഘടനകളുടെയും സെല്ലുകളുടെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.