ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
”ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയന് ആണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഈ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണ്”- എക്സില്‍ (ട്വിറ്റര്‍) രാഹുല്‍ കുറിച്ചു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശം നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കാന്‍ മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെയാണു രാഹുലിന്റെ വിമര്‍ശനം.