ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വൈവിധ്യങ്ങളെ തകര്‍ക്കുന്ന ബില്ലിനെതിരെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
എന്നാല്‍ പ്രതിപക്ഷ നിരയില്‍ അനുകൂലിക്കുന്നവര്‍ ഉണ്ടെങ്കില്‍ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ബില്‍ പാര്‍ലമെന്ററി സമിതിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു.
ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് കാട്ടി ബിജെപി ഇന്നലെ വിപ്പ് നല്‍കിയിരുന്നു. എട്ട് പേജുള്ള ബില്ലാണ് ലോക്സഭക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു.