X

കുളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന്‍ ബക്കറ്റില്‍ വീണ് മരിച്ചു

കണ്ണൂര്‍: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മീത്തലെ പുന്നാട് സ്വദേശികളായ ജിതേഷ്, ജിന്‍സി ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തില്‍ ഇരിട്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി.

ജൂണ്‍ മാസത്തില്‍ പാലക്കാട് ചാലിശ്ശേരിയില്‍ സമാനമായ അപകടത്തില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. ക്വാറന്റീനിലുള്ള കുടുംബത്തിലെ ഏക മകനാണ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചത്. മുക്കില്‍പീടിക മണാട്ട് മന്‍സിലില്‍ മുഹമ്മദ് സാബിഖ് ലിയാന ദമ്പതികളുടെ യെസാന്‍ മുഹമ്മദ് ആണു മരിച്ചത്. വീടിനകത്തുള്ള കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി വീണ നിലയിലായിരുന്നു. കുട്ടിയുടെ മാതാവും പിതാവും വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണു ദുരന്തം.

 

 

chandrika: