പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള പമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പമ്പാണ് അടച്ചുപൂട്ടിയത്.
ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളില്‍ എല്ലാം ഉള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചിരുന്നത് ഈ പമ്പില്‍ നിന്നാണ്.