ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം.ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഒന്നിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു. ദ്രാവിഡ സംസ്കാരവുമായി ബന്ധമുള്ള തിരുവോണത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ചിലർ വാമനജയന്തിയുമായി ഇറങ്ങിയിട്ടുണ്ട്.മലയാളികൾ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുക തന്നെ ചെയ്യുമെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ ഭാഷാ കുടുംബത്തിലെ കൂടെപ്പിറപ്പുകളായ കേരളീയർക്ക് ഓണാശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.