ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ; ഓണത്തിന് 10 ദിവസം അവധി

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ (നാളെ ) തുടങ്ങും. സെപ്റ്റംബർ 12 വരെയാണ് പരീക്ഷകൾ നടക്കുക. സെപ്റ്റംബർ മൂന്നിന് ഹൈസ്കൂൾ വിഭാഗങ്ങൾക്കും, സെപ്റ്റംബർ നാലിന് എൽപി, യു.പി വിഭാഗങ്ങൾക്കും പ്ലസ് ടുവിനും പരീക്ഷ ആരംഭിക്കും.

സെപ്റ്റംബർ 13ന് ഓണാവധിക്കായി സ്കൂൾ അടയ്ക്കും. 23ന് സ്കൂളുകൾ തുറക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 10 ദിവസം തന്നെയാണ് ഇക്കുറിയും ഓണം അവധി.

webdesk13:
whatsapp
line