തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഇത്തവണ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍സെക്കന്ററി വകുപ്പും മുന്നോട്ടു വെച്ചു. ഈ മാസംയ 29ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. പ്രളയക്കെടുതിയുടെ ദുരിതം ഇനിയും മാറാത്ത സാഹചര്യത്തിലാണ് പരീക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. ഓണാവധി കഴിഞ്ഞ് ആഗസ്ത് 31ന് ഓണപരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രളയത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെട്ടിട്ടുണ്ട്. മഴയും പ്രളയവും കാരണം സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ഇതിനാല്‍ പരീക്ഷക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരാത്തതും പ്രധാന പ്രശ്‌നമാണ്.