X

സംസ്ഥാനത്ത് ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍; 25 ന് സ്‌കൂള്‍ അടയ്ക്കും.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24 വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷകൾ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേതിനേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പി.എസ്.സി. പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം.
പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 25ന് ഓണാഘോഷത്തിന്സ്‌കൂള്‍ അടയ്ക്കും. അവധിക്കു ശേഷം സെപ്തംബര്‍ നാലിന് സ്‌കൂള്‍ തുറക്കും.

webdesk15: