X

ആ ഭാഗ്യവാനെ കണ്ടെത്തി; 12 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന്

ഇടുക്കി: തിരുവോണ ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനാണ് തിരുവോണ ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടിയുടെ അവകാശി.  അനന്തുവിന് പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് ലഭിക്കുക.

എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. ഒന്നാം സമ്മാനം TB 173964 എന്ന ടിക്കറ്റിനാണ്. അയ്യപ്പന്‍കാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്. ലോട്ടറി ഏജന്‍സി നടത്തുകയാണ് അജേഷ് കുമാര്‍. അജേഷാണ് ലോട്ടറി വില്‍പനക്കാരനായ അളകര്‍സ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അളകര്‍സ്വാമിയുടെ കയ്യില്‍ നിന്നാണ് അനന്തു ടിക്കറ്റ് വാങ്ങുന്നത്.

സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അളകര്‍സ്വാമിയെന്ന് അജേഷ് പറഞ്ഞു. കണ്ണൂരാണ് അജേഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വര്‍ഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്. അജേഷില്‍ നിന്ന് അളകര്‍സ്വാമി വില്‍ക്കാനായി വാങ്ങിയ ലോട്ടറിയില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറിയും ഉള്‍പ്പെട്ടിരുന്നു.

Test User: