തിരൂരില്‍ തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.രണ്ടുമാസം സമയം കിട്ടിയിട്ടും തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. സ്‌കൂളുകളില്‍ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെയും, ഹാന്‍ഡ് ബ്രേക്കിനും ബ്രേക്കിനും എയര്‍ ബ്രേക്കിനും തകരാര്‍ കണ്ടെത്തിയ ആറ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തി പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം വി ഐ ടി അനൂപ് മോഹന്‍, എ എം വി ഐ മാരായ വി രാജേഷ്, പി കെ മനോഹരന്‍, എം സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിലെത്തി പരിശോധന നടത്തിയത്.