അഞ്ചാം ദിനം സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി ആശമാര്‍

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അഞ്ചാം ദിവസവും നിരാഹാര സമരം നടത്തുന്ന ആശമാര്‍ അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ.പി ഗീത ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വീട്ടില്‍നിന്ന് ഉപവാസ സമരത്തില്‍ പങ്കാളിയായി.

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു. ആശമാര്‍ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി.

ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാവര്‍ക്കര്‍മാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോള്‍ സമരം തുടരുന്നത്.

webdesk18:
whatsapp
line