കൊച്ചി : പാല്‍ വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ 17 വയസ്സുകാരന്‍ കിട്ടിയത് എട്ടിന്റെ പണി. പാലു വാങ്ങാന്‍ എന്ന പേരില്‍ ബൈക്കില്‍ കറങ്ങി നടന്ന 17 വയസ്സുകാരനെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പിടിമുറുക്കിയത്. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വാഹനത്തിന്റെ ഉടമ കൂടിയായ അമ്മാവന് 25000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. 25 വയസ്സുവരെ വിദ്യാര്‍ത്ഥിക്ക് ഇനി ലൈസന്‍സ് നല്‍കില്ല എന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം കളമശ്ശേരിയില്‍ 16 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ വാഹനപരിശോധന മോട്ടോര്‍ വാഹനവകുപ്പ് ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെ ആണ് കുസാറ്റിന് സമീപം കുമ്മന്‍ ചേരി ജംഗ്ഷനില്‍ വെച്ച് 17 വയസ്സുകാരന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വലയില്‍ വീണത്.