X

സൈനികരുടെ പേരില്‍ തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്‌

സൈനികരുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടാതെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പോലീസ് തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയത്. പരസ്യങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും വീട് വാടകയ്ക്ക് നല്കാനുണ്ടെന്നോ മറ്റ് ആവശ്യങ്ങള്‍ ചോദിച്ചോ ആണ് തട്ടിപ്പ് നടത്തുന്നത്.

സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്. അഡ്വാന്‍സ് ഉറപ്പിച്ചശേഷം പണം അയക്കാന്‍ ഒരു ഗൂഗിള്‍ ലിങ്ക് അയച്ചു തരും. ഇതില്‍ ക്ലിക്ക് ചെയ്ത് അഡ്വാന്‍സ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിന്ന് നഷ്ടമാകും. ഇടപാട് പൂര്‍ത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത് ആവര്‍ത്തിക്കും. ഇതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതെ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ പരാതിപ്പെടാം.

webdesk13: