രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചരുടെ എണ്ണം 415 ആയി.
ഇതുവരെ 114 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതില്‍ 121 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത് 17 സംസ്ഥാനങ്ങളിലാണ്. 88 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിതികരിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ 67 കേസുകളും കേരളത്തില്‍ 37 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളും കൃത്യമായിരിക്കണമെന്നും കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.