X

ഒമിക്രോണ്‍; ആശുപത്രികളിലേക്ക് ഡോക്ടര്‍മാരായി സൈനികരെ അയച്ച് ബ്രിട്ടീഷ് ഭരണകൂടം

ബ്രിട്ടനില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനോടൊപ്പം ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കൂടി രൂക്ഷമായതോടെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞൊഴുകി തുടങ്ങി. ആവശ്യമായ  ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ സഹായിക്കാന്‍  ഇല്ലാത്തതിനാല്‍ ആശുപത്രികളിലേക്ക് സൈനികരെ അയച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്. ആശുപുത്രി  ജീവനക്കാരുടെ ക്ഷാമം മൂലം ലണ്ടനിലെ നാഷനല്‍ ആശുപത്രികളിലേക്കാണ് സൈന്യത്തെ ഗവണ്‍മെന്റ് അയച്ചിരിക്കുന്നത്.

നിരവധി ആശുപത്രികളില്‍ 200 നടുത്ത് സൈനികര്‍ക്കാണ് കോവിഡ് ഡ്യൂട്ടി നല്‍കിയത്.   പ്രതിരോധ മന്ത്രാലയം 40 സൈനിക ഡോക്ടര്‍മാര്‍ക്കൊപ്പം 160 സൈനികരെയാണ് വരുന്ന 3 ആഴ്ചത്തേക്ക് വേണ്ടി ആശുപത്രികളിലേക്ക് അയച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചത്.
ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 1,79,756 കോവിഡ് കേസുകളാണ് സ്ഥിതികരിച്ചത്.

Test User: