കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്താന്‍ ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്താനൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച പശ്ചാത്തലതിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. കേരളത്തില്‍ ഏറ്റവുമധികം ഒമിക്രോണ്‍ സ്ഥിരികരിച്ചത് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണെന്നും 80 ശതമാനം ആളുകളാണ് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവരുടെ ഹോം ക്വാറന്റൈന്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
25 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.