X

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് എയർവെയ്‌സ് വഴി കൊച്ചിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുടെ ഭാര്യക്കും ഭാര്യമാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.വിമാനത്തിൽ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന സഹ യാത്രക്കാരോട് ജാഗ്രത പാലിക്കാനും 26 മുതൽ 35 വരെ സഹയാത്രികരെ വരെ ഹൈ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്,ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Test User: