ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു പ്രഖ്യാപ്പിച്ചു. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് രാത്രികാല കര്‍ഫ്യു. രാത്രി 10 ന് കടകള്‍ അടക്കണം. പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു തുടരുക.
വാഹനപരിശോധന കര്‍ശനമാക്കുമെന്നും അനാവശ്യയാത്ര അനുവദിക്കില്ലെന്നും അറിയിച്ചു. രാത്രികാല കര്‍ഫ്യു ലംഘിക്കുന്നര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 31 വരെ നിയന്ത്രണങ്ങളുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 578 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.