X

ഒമിക്രോണ്‍ കൂടുന്നു; മുംബൈയില്‍ 144 പ്രഖ്യാപിച്ചു

മുബൈയില്‍ 144 പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുബൈയില്‍ 144 പ്രഖ്യാപിച്ചത്. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് ഇന്നും നാളെയും കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗ വ്യാപനം തടയാന്‍ വേണ്ടി റാലികള്‍, ഘോഷയാത്രകള്‍, ആളുകളുടെയോ വാഹനങ്ങളുടെയോ ജാഥകള്‍ തുടങ്ങിയവക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവില്‍ ലംഘനം വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ 17 ഒമൈക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം ഏഴു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വയസുള്ള കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു.

Test User: