X

ഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണാടകയിലെ 2 പേര്‍ക്ക് സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലെ രണ്ടുപേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 46ഉം 66ഉം വയസ് പ്രായമുള്ളവര്‍ക്കാണ്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരാണ്. അവിടെനിന്നു വൈറസ് പകര്‍ന്നതായിരിക്കാമെന്നാണ് വിലയിരുത്തല്‍. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസിന്റെ പ്രാധാന്യവും ഗൗരവവും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിന്റെ അഞ്ചിരട്ടി വ്യാപനശേഷിയു ണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്.

വാക്‌സിനേഷന്റെ വേഗം ഇനിയും കൂട്ടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെങ്കിലും ആശങ്ക വേണ്ടത്തില്ല എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Test User: