ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. സിംഗപ്പൂരിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്ത വര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ജീവനക്കാരിയായ 24 കാരിക്കും ജര്‍മനിയില്‍ നിന്നും ഡിസംബര്‍ ആറിന് സിംഗപ്പൂരിലെത്തിയ ആള്‍ക്കുമാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ രണ്ടുപേരും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണ്.
രണ്ടു വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം ഒമിക്രോണ്‍ വകഭേദം നിയന്ത്രിക്കാന്‍ കഴിയും എന്ന് ഉറപ്പില്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഫൈസര്‍, ഭാരത് ബയോടെക് പോലെയുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.