സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം (8), പാലക്കാട് (2), തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, വയനാട് എന്നി ജില്ലകളില്‍ 1 വീതം ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 4 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 13 പേരുമാണ് എത്തിയത്. എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്ത 8 ഒമിക്രോണ്‍ കേസുകള്‍ യുഎഇ, ഖത്തര്‍, പോളണ്ട്, യുകെ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്.
അതേസമയം, സംസ്ഥാനത്ത് 345 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. 231 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 78 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയതാണ്.