X

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂര്‍ (10) കൊല്ലം (8) എറണാകുളം (7) മലപ്പുറം (6) ആലപ്പുഴ (3) പാലക്കാട് (3) എന്നി ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ സ്ഥിതികരിച്ചത്. കോഴിക്കോടും കാസര്‍ഗോഡും 2 വീതവും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് എന്നി ജില്ലകളില്‍ ഒന്ന് വീതവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊടൊപ്പം യുകെയില്‍ നിന്ന് വന്ന ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്ന് വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 32 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 7 പേരുമാണ് വന്നത്. ഇതോടെ കേരളത്തിലെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 230ലേക്കുയര്‍ന്നു.

Test User: