തുറന്നിട്ട ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനെതിന് ഒമാനിൽ നിരോധനം ഏർപ്പെടുത്തി. നഗരങ്ങളുടെ വൃത്തിയും സൗന്ദര്യവും നഷ്ടപ്പെടുമെന്നതിനാലാണ് പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി.മസ്‌കറ്റ് മുനിസിപ്പാലിറ്റിയാണ് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.നിയമം ലംഘിച്ചാല്‍ 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അല്ലെങ്കില്‍ ആറുമാസത്തെ തടവ് ശിക്ഷയും ലഭിക്കുമെന്നും . അറിയിപ്പിൽ പറയുന്നു. റോഡുകളിലേക്കും പൊതുഇടങ്ങളിലേക്കും തുറന്നിരിക്കുന്ന ബാല്‍ക്കണികളിലാണ് ഈ നിയമം ബാധകം. മറയുള്ള സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ വിരിക്കുന്നതിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.