മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിന് കൂടുതല്‍ ഷെയര്‍ വിഹിതമുള്ള ഒമാന്‍ടെലിന്റെ ഈ ഒന്‍പത് മാസത്തെ അറ്റാദായം 4.8 ശതമാനം വര്‍ധിച്ച് ഒമാന്‍ റിയാല്‍ 95.1 ദശലക്ഷം ഒമാന്‍ റിയാലായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ 90.7 ദശലക്ഷം റിയാല്‍ ആയിരുന്നു അറ്റാദായം. ഗ്രൂപ്പിന്റെ വരുമാനവും 4.3 ശതമാനം വര്‍ധിച്ച് 399.8 ദശലക്ഷം റിയാലിലെത്തി. 2016 ജനുവരി -സെപ്തംബര്‍ മാസത്തെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. 2015 സമാന കാലയളവില്‍ 383.3 ദശലക്ഷം റിയാലായിരുന്നു വരുമാനമെന്നും സുല്‍ത്താനേറ്റിലെ ഏറ്റവും വലിയ ടെലികോം സേവന ദാദാക്കള്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് 4.3 ശതമാനം വര്‍ധിച്ച് 269.9 ദശലക്ഷം റിയാലായി ഉയര്‍ന്നു. നികുതി അടക്കമുള്ള ചെലവുകള്‍ ഒഴിവാക്കിയാല്‍ സെപ്തംബര്‍ അന്ത്യം വരെയുള്ള ചെലവുകള്‍ 204.6 ദശലക്ഷം റിയാലാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ 191.3 ദശലക്ഷം റിയാലായിരുന്നു.
- 8 years ago
chandrika
Categories:
Video Stories