മസ്‌ക്കറ്റ്: ഇന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ എന്നീ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.
നേരത്തെ കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഒമാന്‍ നിര്‍ത്തിവച്ചിരുന്നു. ഇത് ഒക്ടോബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് നേരത്തെ തന്നെ ഒമാന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് യാത്ര ചെയ്യാനാവുകയെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു.