മസ്കത്ത്: വിമാനത്താവളം വഴി ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ടെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി. എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു.
എല്ലാവിധ വിനോദ സഞ്ചാര മേഖലകളും പുനരാരംഭിച്ചതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത സൈഫ് അല്‍ മഹ്റൂഖിയും പറഞ്ഞു.