X
    Categories: gulfNews

ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധം

മസ്‌കറ്റ്: ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങുന്ന തദ്ദേശ വിസയുള്ള വിദേശികള്‍ക്ക് എന്‍ഒസി നിര്‍ബന്ധം. ഒമാന്‍ റോയല്‍ പൊലീസില്‍ നിന്ന് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിര്‍ദേശം.

ഇതിന് വേണ്ട രേഖകള്‍ റോയല്‍ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്റിവ് ആന്റ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നല്‍കണം. തൊഴിലാളിക്ക് സാധുവായ തൊഴില്‍ വിസ ഉണ്ടായിരിക്കണമെന്നും റോയല്‍ പൊലീസ് വ്യക്തമാക്കി.

തൊഴിലാളിയെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ കത്ത് പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പികള്‍, കമ്പനി സിഗ്നേച്ചര്‍ കോപ്പി, കമ്പനി കൊമേഴ്‌സ്യല്‍ രജിസ്‌ത്രേഷന്‍ കോപ്പി, 14 ദിവസം കാലാവധിയുള്ള വിമാന ടിക്കറ്റ് കോപ്പി എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പിക്കേണ്ടത്. താമസ വിസയുള്ള വിദേശികള്‍ക്ക് സാധാരണ ഗതിയില്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുനില്‍ക്കാനാവില്ല. കോവിഡ് കാരണമാണ് ഇക്കാര്യത്തില്‍ ഇളവു നല്‍കുന്നതെന്ന് റോയല്‍ പൊലീസ് വക്താവ് അറിയിച്ചു.

web desk 1: