മസ്‌കത്ത്: നവംബര്‍ 27നും ഡിസംബര്‍ മൂന്നിനും ഇടക്ക് തൊഴില്‍ നിയമം ലംഘിച്ച 600ല്‍ പരം പേരെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായ 640 പേരില്‍ 493 പേര്‍ വാണിജ്യ മേഖലയില്‍ നിന്നുള്ളവരും 78 പേര്‍ കാര്‍ഷിക മേഖലയില്‍ നിന്നും 69 പേര്‍ വീട്ടുവേലക്കാരുമാണ്.
പിടിയിലായ 421 പേര്‍ ഒളിച്ചോടിയവരാണ്. 22 പേര്‍ക്ക് രേഖകളില്ല. നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. 193 പേര്‍. രണ്ടാം സ്ഥാനത്തുള്ള ബുറൈമിയില്‍ 132 പേര്‍ പിടിയിലായി. അതേസമയം മന്ത്രാലയം 409 അനധികൃത തൊഴിലാളികളെ സമാന കാലയളവില്‍ നാടുകടത്തി.