ഒമാന്‍: ഒമാനിലേക്കുള്ള യാത്ര വിലക്ക് നീളും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, യുകെ ഉള്‍പെടെ 24 രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് യാത്രാവിലക്കുള്ളതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് തുടരും എന്നാണ് സുപ്രീംകമ്മിറ്റി വ്യക്തമാക്കിയത്.
ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ക്കാണ് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്. നിരവധി പ്രവാസികള്‍ ഒമാനിലേക്ക് പോകുന്നതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത സഹാചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ഒമാന്‍ അധികൃതര്‍ എത്തിയത്.
ബുധനാഴ്ച 1,675 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 17 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.