മസ്കത്ത്: കോവിഡിന്റെ പശ്ചാതലത്തില്‍ ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. സന്ദര്‍ശന വിസകള്‍ നേരത്തെ അനുവദിച്ചു തുടങ്ങിയിരുന്നു.
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്.
രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ എട്ടു മാസമായി തൊഴില്‍ വിസകള്‍ നിര്‍ത്തിവച്ചിരുന്നു.