X
    Categories: gulfNews

എട്ടു മാസത്തെ ഇടവേള കഴിഞ്ഞ് ഒമാനില്‍ പള്ളികള്‍ തുറന്നു

മസ്‌കറ്റ്: ഒമാനില്‍ എട്ടു മാസത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തോടെയാണ് പള്ളികള്‍ തുറന്നത്. പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ പള്ളികളില്‍ ചെലവഴിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഒന്നര മീറ്റര്‍ അകലത്തില്‍ നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. സ്വന്തമായി കൈവശം കരുതിയ മുസ്വല്ലകളിലാണ് നിസ്‌കാരം. ഓരോ നിസ്‌കാരത്തിനു ശേഷവും പള്ളികള്‍ അണുനശീകരണം നടത്തും.

400 പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. വെബ്‌സൈറ്റ് വഴിയാണ് പള്ളികള്‍ തുറക്കുന്നതിനായി അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ അപേക്ഷിച്ച ആരാധനാലയങ്ങള്‍ക്കെല്ലാം തുറക്കാന്‍ അനുമതി നല്‍കി. ഇനിയും അപേക്ഷിക്കുന്നവര്‍ക്ക് പെട്ടെന്നു തന്നെ അനുമതി നല്‍കുമെന്ന് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

 

web desk 1: