മസ്‌കറ്റ്: കോവിഡ് വ്യാപനം കാരണം ഒമാനില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിനായി മസ്ജിദുകള്‍ നവംബര്‍ 15ന് തുറക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഒമാനില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 433 പേര്‍ക്കാണ് ഇന്ന് രോഗം സുഖപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്ത് ആകെ 98,057 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 88,234 പേര്‍ക്കും കോവിഡ് ഭേദമായി. 89.9 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്.