മസ്‌കറ്റ്: 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിച്ചു. കര്‍ശന കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചത്. ഔഖാഫ് കാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.
ആദ്യഘട്ടത്തില്‍ രാജ്യത്തെ 360 മസ്ജിദുകള്‍ക്കാണ് ജുമുഅക്ക് അനുമതി നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമാണ് പള്ളിയില്‍ പ്രവേശിപ്പിച്ചത്. 50 ശതമാനം ആളുകളെയാണ് പള്ളിയില്‍ പ്രവേശിപ്പിച്ചത്.
പ്രാര്‍ത്ഥനയ്ക്ക് ആവശ്യമുള്ള പായകളും വിശ്വാസികള്‍ കൊണ്ടുവരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് കൊവിഡിനെ തുടര്‍ന്ന് മസ്ജിദുകള്‍ അടച്ചത്. പിന്നീട് നവംബറില്‍ കര്‍ശന നിയന്ത്രണങ്ങളോട് പള്ളികള്‍ തുറന്നു. അഞ്ച് നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് അനുവാദമില്ലായിരുന്നു.