X

തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.

തേജ് ചുഴലിക്കാറ്റ് ഒമാന്റെ അല്‍ദോഫര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണര്‍റേറ്റുകളില്‍ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും അല്‍ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒമാന്‍ സമയം 2.30 മുതല്‍ അടച്ചിടാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അല്‍സഅദ, അവഖാദ്, സലാല അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടരും.

webdesk14: