മസ്കത്ത്: കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനില്‍ 1761 പേര്‍ക്ക് കോവിഡ് ബാധ. 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമ ന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 105,890 ആയി. 1038 മരണങ്ങളാണ് ഇതുവരെ കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം 72 മണിക്കൂറിനിടെ 1109 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 92,840 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിച്ചവരില്‍ 87.6 ശതമാനം ആണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
24 മണിക്കൂറിനിടെ 65 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 562 ആയി ഉയര്‍ന്നു. 219 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.