മസ്‌കറ്റ്: ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദിയാണ് ഇ്ക്കാര്യം അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 102 രോഗികളിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. രാജ്യം തല്ക്കാലം ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.
വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ 2.5 ദശലക്ഷം ഡോസുകള്‍ സുല്‍ത്താനേറ്റിനായി നീക്കിവച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.