X

മുവാസലാത്ത് മസ്‌കത്തില്‍ പുതിയ സര്‍വീസ് തുടങ്ങി

മസ്‌കത്ത്: ഒമാനിലെ ജീവിത ശൈലി കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ മൗജ് മസ്‌കത്ത് ബസ് സേവനം ലഭ്യമാക്കാന്‍ മുവാസലാത്തുമായി കരാര്‍ ഒപ്പിട്ടു. അല്‍ മൗജ് മസ്‌കത്ത് മുതല്‍ മസ്‌കത്ത് സിറ്റി സെന്റര്‍ വരെയാണ് പുതിയ സര്‍വീസ്. ഞായറാഴ്ച മുതലാണ് പുതിയ റൂട്ടില്‍ സേവനം ആരംഭിച്ചത്.പ്രതിദിനം വൈകിട്ട് മൂന്നു മുതല്‍ പത്തു വരെ ഓരോ മണിക്കൂറിലും ബസ് സര്‍വീസ് ഉണ്ടാകും. പൊതുമേഖല കമ്പനിയായ മുവാസലാത്തുമായി ചേര്‍ന്ന് ഒമാനിലെ രണ്ട് മികച്ച ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സേവനം ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്ന് അല്‍ മൗജ് മസ്‌കത്ത് സി.ഇ.ഒ നാസര്‍ ബിന്‍ മസൂദ് അല്‍ ശൈബാനി പറഞ്ഞു. ലോകോത്തര ജലമുഖ താമസ അനുഭവങ്ങള്‍ കൂടിയാകുമ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇതൊരു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധ്രുതഗതിയില്‍ വളരുന്ന സമൂഹത്തിന് ഗതാഗതം വേഗത്തിലാക്കാന്‍ ബസ് സര്‍വീസ് സഹായിക്കും. പുതിയ റൂട്ടില്‍ പെട്ടെന്ന് സര്‍വീസ് തുടങ്ങേണ്ടത് അനിവാര്യമാണെന്ന് തരിച്ചറിഞ്ഞതായി മുവാസലാത്ത് സി.ഇ.ഒ അഹമദ് ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു.

chandrika: