X

ലഹരിക്കേസില്‍ ഓം പ്രകാശിന് ജാമ്യം

കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ഇന്ന് ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദര്‍ശന്‍ അറിയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ രക്തസാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്ുും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പറഞ്ഞു. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചും അന്വേഷിക്കുമെന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ സിനിമാതാരങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതിന്റെ പിന്നില്‍ എന്താണെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ താരങ്ങളുടെ പേരുണ്ട്.

കൊച്ചി മരട് പൊലീസ് ഇന്നലെയാണ് ഓം പ്രകാശിനെ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഓം പ്രകാശ്. ഇയാളോടൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയനും പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനെ തുടര്‍ന്ന് അറസ്റ്റ ചെയ്തിരുന്നു.

ചോദ്യംചെയ്യുന്നതിനിടയില്‍ മുറിയില്‍ വന്നവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥ് ഭാസിയും പ്രായഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി പരിശോധനയില്‍നിന്ന് താരങ്ങള്‍ എത്തിയതായി വിവരം ലഭിച്ചു. ഹോട്ടല്‍ രജിസ്റ്ററിലും ഇരുവരുടെയും പേര് രേഖപ്പെടുത്തിയിരുന്നു. ഇവരടക്കം 20 പേര്‍ മുറിയിലെത്തിയിരുന്നതായി വിവരമുണ്ട്.

webdesk17: