ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍. 57 കിലോഗ്രാമില്‍ രവികുമാറും 86 കിലോഗ്രാമില്‍ ദീപക് പുനിയയുമാണ്സെമിയില്‍ കടന്നത്. ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവികുമാര്‍ അവസാന നാലില്‍ കടന്നത്. ചൈനയുടെ ലിന്‍ സുഷെനെ ആണ് ദീപക് തോല്‍പിച്ചത്. സെമിയില്‍ രവി കസാക്കിസ്ഥാന്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കന്‍ താരം ഡേവിഡ് മോറിസിനെയും നേരിടും.
വനിതകളുടെ ?ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ലോവ്‌ലീന ബോര്‍?ഗോഹെയ്ന്‍ ഇന്ന് കളത്തിലിറങ്ങും. തുര്‍ക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം 3.30 ന് ആരംഭിക്കും. അര്‍ജന്റീനയെയാണ് ഇന്ത്യന്‍ സംഘം നേരിടുക.