ടോക്കിയോ ഒളിമ്പിക്‌സ് നീന്തലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേല്‍. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ദേശീയ ഗെയിംസില്‍ 50 മീറ്റര്‍, 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മാന. ബാക്ക്‌സ്‌ട്രോക്കില്‍ നിലവിലെ ദേശീയ റെക്കോര്‍ഡും മാനയുടെ പേരിലാണ്.
ഒളിമ്പിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരമാണ് ഈ 21കാരി. നേരത്തെ മലയാളി താരം സാജന്‍ പ്രകാശ്, ശ്രീഹരി നടരാജ് എന്നിവരും ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു.
ജൂലൈ 23ന് ജപ്പാനില്‍ വച്ചാണ് ഒളിമ്പിക്‌സ് നടക്കുക.