X

അഷ്റഫ് തൈവളപ്പിന് ഒളിമ്പിക് ഗെയിംസ് മാധ്യമ പുരസ്‌കാരം

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷന്‍ മാധ്യമ അവാര്‍ഡ് ചന്ദ്രിക കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ടര്‍ അഷ്റഫ് തൈവളപ്പിന്. ജനുവരി 8 മുതല്‍ 16 വരെ നടന്ന പ്രഥമ എറണാകുളം ജില്ലാ ഒളിമ്പിക് ഗെയിംസിലെ മികച്ച റിപ്പോര്‍ട്ടിനുള്ള പ്രത്യേക പുരസ്‌കാരമാണ് അഷ്റഫ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജനുവരി 15ന് പ്രസിദ്ധീകരിച്ച ട്രാക്ക്മേറ്റ്സ്, ക്ലാസ്മേറ്റ്സ്, 16ന് പ്രസിദ്ധീകരിച്ച അലക്സിനും ഗോപാലനും ടേബിള്‍ ടെന്നിസ് പിള്ളേരുകളിയല്ല എന്നീ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ സിറാജ് കാസിം മികച്ച റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരം നേടി. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ഒളിമ്പിക് ഗെയിംസിന്റെ സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അവാര്‍ഡ് സമ്മാനിക്കും. ചന്ദ്രികക്ക് വേണ്ടി അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍, ഏഷ്യന്‍ അതല്റ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, സാഫ് ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍ക്കോട് ചെങ്കള തൈവളപ്പില്‍ പരേതനായ ബീരാന്‍ മൊയ്തീന്റെയും സഫിയയുടെയും മകനാണ്. ഭാര്യ ഫാത്തിമ റുക്സാന എ.എസ്.കെ. മകന്‍: ആദം അബ്ദുല്‍ ലത്വീഫ്.

Test User: