X
    Categories: keralaNews

കോഴിക്കോടിന്റെ അരികുജീവിതം തിരികെപ്പിടിച്ചു ‘കചടതപ ‘യുടെ ആദ്യദിനം

കോഴിക്കോട് : ഒലിവ് പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ലിറ്റ് ഫെസ്റ്റ് – കചടതപയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യോത്സവത്തിന് ആദ്യ ദിവസം തന്നെ നല്ല വരവേല്‍പ്പാണ് ലഭിച്ചത്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം തെരുവ്ഗായകന്‍ ബാബുഭായിയും കുടുംബവും മുതലക്കുളത്തെ അലക്ക് തൊഴിലാളികളുടെ പ്രതിനിധികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
അപരിഷ്‌കൃതലോകത്തിലേക്ക് വീണ്ടും നയിക്കപ്പെടുന്ന അലക്കുതൊഴിലിന്റെ മഹത്വം ആവിഷ്‌കരിക്കുന്ന ആതിര എ കെ യുടെ വെള്ളാവിയുടെ പ്രകാശനം മുതലക്കുളത്തെ അലക്ക്സമൂഹ പ്രതിനിധികളായ വത്സല, ആശ എന്നിവര്‍ നിര്‍വഹിച്ചു. എന്‍ പി ഹാഫിസ് മുഹമ്മദ് മോഡറേറ്ററായ സെഷനില്‍ എം ബി മനോജ്, ആതിര എ കെ എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാരുടെ പ്രതിനിധാനമായി വേദിയില്‍ വീല്‍ ചെയര്‍ ഒപ്പന അരങ്ങേറി. കഴിഞ്ഞ 13 വര്‍ഷമായി ഭിന്നശേഷിക്കാരുടെ ക്ഷേമ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ABILITY FOUNDATION FOR THE DISABLE എന്ന സ്ഥാപനത്തിലെ PARA ARTS & SPORTS ACADEMY യിലെ ഒപ്പന ടീമാണ് വേദിയില്‍ പ്രതിനിധാനത്തിന്റെ ശബ്ദമായത്.
കോഴിക്കോടിന്റെ തെരുവ് ചരിത്രത്തെ തിരിച്ചു പിടിക്കാനുള്ള പ്രതിഷേധവുമായി കഴിയുന്ന തെരുവുഗായകന്‍ ബാബു ഭായി, അദ്ദേഹത്തിന്റെ കുടുംബം, ജീവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സദസ്സ് കചടതപയുടെ തുടക്കത്തിന് മാറ്റുകൂട്ടി.

കചടതപയില്‍ നാളെ കള്‍ച്ചറല്‍ സെഷന്‍

രാവിലെ 9.30 : Discussing Marginality
Academic Seminar on Subaltern Studies

വൈകുന്നേരം 3 മണി : ബേത്തിമാരന്‍ പുസ്തകപ്രകാശനം
4 മണി ദ്വീപാലങ്കാരം
5 മണി നഞ്ചിയമ്മയുടെ പാട്ടും വര്‍ത്തമാനവും
6.30 ലക്ഷദ്വീപ് ഗോലിപ്പാട്ട്

അക്കാദമിക് സെഷന്‍
ഗവ: ആര്‍ട്‌സ് കോളേജ് മീഞ്ചന്ത
———————-

 

Chandrika Web: