ഒലിവ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിച്ചു. വേദിയില്‍ മുതലക്കുളത്തെ അലക്കു തൊഴിലാളികളെക്കുറിച്ച് എ.കെ. ആതിര എഴുതിയ വെള്ളാവി എന്ന പുസ്തകം പ്രകാശനം ചെയ്തു. എന്‍.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ .എം.കെ. മുനീര്‍ എംഎല്‍.എ, പ്രാഫ. മനോജ്, ആശ തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ ഒപ്പനയും നടന്നു. സിസംബര്‍ 4 വരെയാണ് ഫെസ്റ്റ്.
ഓരോ ദിവസങ്ങളിലും വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കായിരിക്കും കോഴിക്കോട് കടല്‍ തീരം സാക്ഷിയാകുന്നത്. പദ്മരാജന്‍ ഓഡിയോ ബുക്‌സ് പ്രകാശനം, മാധ്യമ ചര്‍ച്ച, കാല്‍പനികതയുടെ കളിയാരവം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് സംഘാടകര്‍ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.