X

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അധികാരദുര്‍വിനിയോഗം നടത്തുന്നുവെന്ന് ഒളിമ്പ്യന്‍

ഗുസ്തിതാരങ്ങള്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെയും. തങ്ങള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട കാര്യം പലതവണ നേരില്‍ കണ്ട് പറഞ്ഞിട്ടും അത്‌ലറ്റിക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്. ജന്തര്‍ മന്തറില്‍ കഴിഞ്ഞ മൂന്നുമാസമായി സമരത്തിലാണിവര്‍. പ്രധാനമന്ത്രി മന്‍കി ബാത്തിലെങ്കിലും ഇക്കാര്യം പരാമര്‍ശിച്ചില്ല. കുറ്റക്കാരനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വിനേഷ് ഫോഗട്ട് കുറ്റപ്പെടുത്തി. താരങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി പി.ടി ഉഷയും സ്വീകരിച്ചത്. പുറത്തുപറയാതിരിക്കാനായിരുന്നു ഉഷയുടെ ഉപദേശം.

Chandrika Web: