ഷാര്‍ജയിലെ റോഡരികില്‍ രാത്രി റെഡ് എഫ്.എം റേഡിയോ ജോക്കി വൈഷാഖിനുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാത്രിയുടെ വിജനതയില്‍ എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന വൃദ്ധനെ കുറിച്ചാണ് വൈഷാഖിന്റെ ഫേസ്ബുക്ക് അനുഭവക്കുറിപ്പ്.
ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു .. ഷാർജയിലൂടെ കാറിൽ പോകുമ്പോൾ ആണ് വഴിയരുകിൽ ഒരു വയസ്സ് ചെന്ന വ്യക്തി എമർജൻസി ലാംപ് ഓൺ ആക്കി വെച്ച് എന്തോ വായിക്കുന്നത് കണ്ടത് .. എന്തുകൊണ്ടോ ആ ദൂര കാഴ്ച എന്നെ അത്ഭുതപ്പെടുത്തി .. കാർ തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി .. നോക്കുമ്പോൾ അദ്ദേഹം വായിക്കുന്നത് പരിശുദ്ധ ഖുർആൻ ആണ് .. അദ്ദേഹത്തിന്റെ പേര് ചോദിച്ചപ്പോൾ എന്തോ ഒരു പേര് പറഞ്ഞു .. ഒരു പാക്കിസ്ഥാനി ആണ് .. വയസ്സു എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഒരുപാടുണ്ട് എന്ന് മറുപടി എന്നെ കുറച്ചു ചിന്തിപ്പിച്ചു .. കുറഞ്ഞത് ഒരു 70 വയസ്സെങ്കിലും കാണും .. കക്ഷി ആ ഇരിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് സ്പേസ് മറച്ച് ആരും വാഹനം കൊണ്ട് പാർക്ക് ചെയ്യാതിരിക്കാൻ വേണ്ടി അവിടെ വഴി വക്കിൽ കാവലിരിക്കുകയാണ് പോലും .. രാത്രി മുഴുവൻ ..!! അപ്പോഴെല്ലാം അദ്ദേഹത്തിന് കൂട്ടായിട്ടു ഖുർആനും പടച്ചോനും മാത്രം ..!!
എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കാശ് കൊടുത്തിട്ടു ഞാൻ നടന്നു നീങ്ങുമ്പോൾ അദ്ദേഹം ആ കാശ് നോക്കിയിട്ടു മാഷാ അള്ളാഹ് എന്ന് പറഞ്ഞു വീണ്ടും ഖുർആൻ ഓതാൻ തുടങ്ങി ..! ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഈ ഒരു കാഴ്ച എനിക്ക് വലിയൊരു തിരിച്ചറിവായിരുന്നു .. ഒന്നുമില്ലായ്മയിലും , ബുദ്ധിമുട്ടിലും എല്ലാം തന്ന പടച്ചോനെ ഓർക്കുന്ന മനസ്സിനെ കുറിച്ചുള്ള തിരിച്ചറിവ് ..!! ഇങ്ങനെയും ചിലർ നമ്മുടെ ചുറ്റും .. അവർക്കു കിടക്കാൻ ac മുറി വേണ്ടാ .. കഴിക്കാൻ നല്ല ഭക്ഷണം തരുന്ന ഹോട്ടലുകൾ വേണ്ടാ .. ഈ ലോകത്തിന്റെ പല സുഖങ്ങളും വേണ്ടാ .. പക്ഷെ ഇവിടെ വരെ എത്തിച്ച പടച്ചോനെ മറക്കാതെ അവർ ജീവിക്കുന്നു .. ഇനി ഈ ലോകത്തിന്റെ സുഖങ്ങൾ ഉള്ളവരാകട്ടെ എല്ലാം മറന്നു വാശിയും , വൈരാഗ്യവും , കുശുമ്പും , പിണക്കവും ഒക്കെയായിട്ടു ഇതെല്ലാം തന്ന .. പരസ്പരം സ്നേഹിക്കണം എന്ന് പഠിപ്പിച്ച ആ ഒരു ശക്തിയെ മറന്നു ജീവിക്കുന്നു ..!! എനിക്കറിയില്ല ഞാൻ കണ്ട ഈ വ്യക്തിക്ക് കാശുണ്ടോ കുടുംബമുണ്ടോ എന്നൊന്നും പക്ഷെ ഒന്നുമാത്രം അറിയാം .. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നല്ല മനസ്സുണ്ട് ..!! ഈ ജീവിതം തന്ന ശക്തിയോടുള്ള നന്ദിയുള്ള മനസ്സ് ..!! നമ്മളിൽ പലർക്കും ഇല്ലാതെ പോയ .. നമ്മൾ ഇല്ലാതാക്കിയ ഒന്ന് ..!! തിരിച്ചറിവുകൾ ഉണ്ടാകട്ടെ .. നല്ല മനസ്സ് ലഭിക്കട്ടെ .. നല്ലതു വരട്ടെ .. !! #Haveablessedday