കൊല്ലം ആയൂരില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. ആയൂര്‍ തേവന്നൂര്‍ സ്വദേശി ദേവകിക്ക് (68) ആണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവലമാണ് സംഭവം. മദ്യപിച്ചെത്തിയ മനോജ് വീട്ടില്‍ ഭക്ഷണം വെക്കാത്തതിനെ ചൊല്ലി അമ്മയുമായി വാക്കുതര്‍ക്കമായി. പിന്നീട് ദേവകിയെ മകന്‍ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മകന്‍ മര്‍ദിക്കാറുണ്ടെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ദേവകിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.